Saturday, March 10, 2012

ഒരു ആകാശ പ്രണയത്തിന്റെ കഥ !




പ്രിയമുള്ളവരെ , ഈ കഥാപ്രസംഗം ഇവിടെ അവതരിപ്പിക്കുമ്പോള്‍ , കഴിഞ്ഞ രണ്ടാഴ്ചയായി കളിച്ചു വന്നിരുന്ന ഒരു സിനിമയുടെ ക്ലൈമാക്സ് ലേക്ക് സംഭവങ്ങള്‍ എത്തി നില്‍ക്കുകയാണ് ..

"അതാ അങ്ങോട്ട്‌ നോക്കൂ..." , കഥയില്‍ ഇത് വരെ ഹീറോ ആയി തിളങ്ങി നിന്നിരുന്ന സൂപ്പര്‍ താരം ചന്ദ്രേട്ടന്‍ , പൂര്‍ണചന്ദ്രോദയത്തിനു ശേഷം കിഴക്കന്‍ ചക്രവാളത്തിനു താഴേക്ക്‌ മെല്ലെ പോയി
മറയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത് .. ചന്ദ്രേട്ടന്‍ തന്നെ കയ്യൊഴിഞ്ഞു എന്നാ ദുഃഖത്തില്‍ ആയിരുന്നത്രെ വീനസ് .. തന്റെ അനുപമമായ സൌന്ദര്യം ചന്ദ്രേട്ടനെ ആകര്‍ഷിക്കാന്‍ പോരാതെ വരുന്നല്ലോ എന്ന വിഷമത്തില്‍ കഴിയുകയായിരുന്നു പുള്ളിക്കാരി ..ഞാന്‍ എന്ത് തെറ്റാണ് അങ്ങയോടു ചെയ്തത് എന്ന് അവള്‍ വിതുംബിക്കൊണ്ടിരുന്നു .. (ബാക്ക് ഗ്രൌണ്ട് മുസിക്) .

"കണ്ണ് തുറക്കാത്ത ദൈവങ്ങളെ...
കരയാനറിയാത്ത ..ചിരിക്കാനറിയാത്ത ...
കളിമണ്‍ പ്രതിമകളെ...
മറക്കൂ നിങ്ങളീ ദേവ ദാസിയെ..
മറക്കൂ ..മറക്കൂ.."


ഇതിനടയില്‍ ഭൂമിയില്‍ പെണ്ണുങ്ങള്‍ വനിതാ ദിവസം ആഖോഷിക്കുകയും ഡോഗ്
ഷോ നടത്തുകയും ചെയ്തു ..! അങ്ങനെ ഇരിക്കെ,അങ്ങനെ ഇരിക്കെ ചന്ദ്രേട്ടന്‍ പോയ്‌ മറഞ്ഞ തക്കത്തില്‍ ഒരു ചങ്ങാതി പതുക്കെ പടിഞ്ഞാറോട്ട് നീങ്ങി വീനസിന്റെ അടുത്ത് വരുന്നതായാണ് തിരക്കഥ ഇപ്പോള്‍ ഡെവലപ് ചെയ്യുന്നത് .. അതാരാണ് എന്നറിയുമോ ..? നമ്മുടെ വ്യഴേട്ടന്‍ ..!! ( ബാക്ക് ഗ്രൌണ്ട് മുസിക് )

"സന്യാസിനീ നിന്‍ ..പുണ്യാശ്രമത്തില്‍
ഞാന്‍ സന്ധ്യാ പുഷ്പവുമായ് വന്നൂ ..

ആരും തുറക്കാത്ത പൂമുഖ വാതിലില്‍..
അന്യനെ പോലെ ഞാന്‍ നിന്നൂ..."


എന്നാ ഗാനവുമായാണ് ഇഷ്ടന്‍ പതിയെ പതിയെ സന്ധ്യാ സമയത്ത് തന്നെ വീനസിന്റെ അടുത്തേക്ക് വരുന്നത് .. വീനസ് ആണെങ്കില്‍ ചന്ദ്രേട്ടനെ വിട്ടു പിരിഞ്ഞ ദുഃഖം മാറാന്‍ എവിടെ എങ്കിലും ഒന്ന് തല ചായ്ക്കണം എന്നാ അവസ്ഥയിലും ..ആണ് .. താനിനി സന്യാസിനിയായി ക്കഴിയാം എന്നാ വാശിയില്‍ അവള്‍ ആകാശത്ത് ഒരാശ്രമം ഒക്കെ ഒരുക്കി ,അവിടെ നക്ഷത്രങ്ങള്‍ ആകുന്ന മാന്‍ പെടകളോട് ദുഃഖം പങ്കു വച്ച്ഒത്തു കഴിയെ ആണ് , പാട്ടും പാടിക്കൊണ്ട് , വൈകുന്നേരങ്ങളില്‍ നമ്മുടെ വ്യഴെട്ടന്റെ വരവ് ..ഇഷ്ടന്‍ നായാട്ടിനു പോകും വഴി ഒരു കാലിച്ചായ കുടിക്കാന്‍ കയറിയതാണ് എന്ന മട്ടിലാണ് ! ഹ ഹ !.എന്തായാലും .. അവിടെ ഒരു പുതിയ ബന്ധം തുടങ്ങുകയായി ....

പക്ഷെ കിഴക്കന്‍ ചക്രവാളത്തില്‍
ചുവന്നു കലങ്ങിയ കണ്ണുകളുമായി ആരോ ഒരാള്‍ ഇത് കാണുന്നുണ്ട് ... ആരായിരിക്കും അത് ..?? ബാക്കി ഭാഗം ഇടവേളയ്ക്കു ശേഷം ....: മറക്കാതെ കാണുക : ഒരു വീനസ് - ജുപിടര്‍ പ്രണയ കഥ !പ്രദര്‍ശനം അടുത്ത് ഏതാനും ദിവസങ്ങള്‍ മാത്രം !



-----------------------------------------------------------------------------------------------------------
ഇനി അല്പം ശാസ്ത്രം : സുഹൃത്തുക്കളെ ഈ മാര്‍ച്ചില്‍ കാണാവുന്ന ഏറ്റവും സുന്ദരമായ ഒരു കാഴ്ചക്ക് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് ഇന്നും നാളെയും ഒക്കെ ആയിട്ട് ..അതെന്തെന്നു അല്ലെ..? ശുക്രന്‍ ,വ്യാഴം എന്നീ ഗ്രഹങ്ങള്‍ ആകാശത്ത് ഏതാണ്ട് അടുത്തടുത്ത്‌ വരുന്നു എന്നതാണ് അത് . രണ്ടു ഗ്രഹങ്ങളും നല്ല തിളക്കം ഉള്ളവയാണ് , മാത്രവുമല്ല ചന്ദ്രന്‍ വൈകി ഉദിക്കുന്നത് കൊണ്ട് ഒരു എട്ടു മണി - പത്തു മണി സമയത്ത് ആകാശം ഇരുണ്ട നീല നിറമായിരിക്കും..ആ പശ്ചാത്തലത്തില്‍ ഈ രംഗം കാണുന്നത് നയനാനന്ദകരമായ കാഴ്ചയാണ് .. ഇവ അടുക്കുന്നതായി നമുക്ക് തോന്നുന്നതിനുള്ള കാരണം ( യഥാര്‍ത്ഥത്തില്‍ ഇവ അടുക്കുന്നില്ല) , മറിച്ചു , ഭൂമിയുടെ സ്ഥാനം ഇവയെ അപേക്ഷിച്ച് മാറുന്നു എന്നതാണ് കാരണം - നമമള്‍ ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ഇവ അടുക്കുന്നതായി തോന്നും .. ചിത്രങ്ങള്‍ മുന്‍പത്തെ പോസ്റ്റിന്റെ അവസാനം ഇവിടെ . ഭൂമി , ശുക്രന്‍ , വ്യാഴം എന്നിവയുടെ ആപേക്ഷിക ചലനം മൂലം വ്യാഴം ഓരോ ദിവസവും അല്പം പടിഞ്ഞാട്ടു മാറുന്നതായും , ശുക്രന്‍ കിഴക്കോട്ടു മാറുന്നതായും തോന്നും . അതായത് അവ തമ്മില അടുക്കുന്നു എന്ന് .!

വീക്ഷിക്കേണ്ട സമയം : വൈകുന്നേരം - ഏഴു മുപ്പതു മുതല്‍ പത്തു മണി വരെ എപ്പോഴെങ്കിലും - എട്ടു മണി ഏറ്റവും വിശേഷം
ദിശ : പടിഞ്ഞാറന്‍ ആകാശം ,( ചക്രവാളത്തിലും , നമ്മുടെ നേരെ മുകളിനും ഇടയിലായി )
മറ്റു ഗോളങ്ങള്‍ : മുകളില്‍ അല്പം കിഴക്കായി ചൊവ്വ ( ചുവന്ന ഗ്രഹം )


Set your alarms on mobile! Happy sky-watching ! take your kids along with you ! Enjoy and Have a nice time !

Thursday, March 8, 2012

' ഹാപ്പി വിമിന്‍ ' സ് ഡേ ' റ്റു വീനസ്


ഇന്നലെ ഭൂമിയില്‍ എല്ലാ സ്ത്രീകളും വുമണ്‍ 'സ് ഡേ ആഖോഷിച്ചപ്പോള്‍ , തങ്ങളുടെ തറവാട്ടിലെ വിശ്വ സുന്ദരി വീനസിനെ എല്ലാവരും മറന്നു പോയി . ( വിമിന്‍ ആര്‍ ഫ്രം വീനസ് )

ലോകത്തെ പല സംസ്കാരങ്ങളിലും വീനസിനെ (ശുക്രന്‍) സ്ത്രീയായാണ് സങ്കല്‍പ്പിച്ചു വരുന്നത് .. ആകാശത്തിലെ ഏറ്റവും മനോഹരമായ കാഴ്ച ജ്വലിക്കുന്ന വെള്ളി നക്ഷത്രം തന്നെ എന്നത് കൊണ്ട് തന്നെ .. വീനസ് സൌടര്യത്തിന്റെ അധിദേവത ആയി വാഴ്ത്തപ്പെടുന്നു .. വിശ്വസുന്ദരി മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പേ തന്നെ എക്കാലത്തെയും വിശ്വ സുന്ദരി പട്ടം നേടിയെടുത്ത , പ്രായം കുറക്കാന്‍ ബോട്ടക്സോ , ഫേസ് ലിഫ്ടോ ആവശ്യമില്ലാതെ ഈ നിത്യ സുന്ദരിക്ക് മറ്റെല്ലാവരും മറന്നാലും വാസുവിന്റെ വക ഒരു ഹാപ്പി വുമണ്‍ 'സ് ഡേ ..!!

Wednesday, March 7, 2012

നക്ഷത്രങ്ങള്‍ക്ക് പിന്നാലെ ....മാര്‍ച് 7 !




നമ്മുടെ ചന്ദ്രേട്ടന്‍ ,അഥവാ കുട്ടികളുടെ അമ്പിളി അമ്മാവന്‍ ,പതുക്കെ പതുക്കെ ഓരോ ദിവസവും അല്പം വൈകി ഉദിച്ചു കൊണ്ടിരിക്കുകയാണ് - ഓരോ ദിവസത്തെയും ഉദയം തലേ ദിവസത്തെക്കാള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ മുപ്പത്തഞ്ചു നിമിഷം വൈകി ആയിരിക്കും . തത്ഫലമായി , എല്ലാ വൈകുന്നെരങ്ങിലും ഒരു നിശ്ചിത സമയത്ത് (ഉദാഹരണത്തിന് എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് ) നാം ആകാശത്തേക്ക് നോക്കുകയാണ് എങ്കില്‍ ചന്ദ്രന്റെ സ്ഥാനം അല്പം കിഴക്കോട്ടു മാറിയതായി കാണാം . കൃത്യമായി പറഞ്ഞാല്‍ ഓരോ ദിവസവും 12 ഡിഗ്രി കിഴക്കോട്ടു എന്നാ കണക്കില്‍ .

അത് കൊണ്ട് തന്നെ , മുന്‍പത്തെ പോസ്റ്റില്‍ നമ്മള്‍ ചന്ദ്രേട്ടനെ പടിഞ്ഞാറുള്ള വീനസ് ( ശുക്രേച്ചി ) , ജുപിട്ടര്‍ ( വ്യാഴേട്ടന്‍ ) എന്നിവരോടൊപ്പം ആകാശത്ത് കണ്ടു എങ്കിലും , അതിനു ശേഷം അടുത്ത ദിവസങ്ങളില്‍ പുള്ളിക്കാരന്‍ വലിയ സ്പീഡില്‍ കിഴക്കോട്ടു മാറുന്നതാണ് കണ്ടത് . ഇപ്പോള്‍ നന്നേ കിഴക്കായി കാണപ്പെടുന്ന ചൊവ്വ ഗ്രഹത്തിന്റെ ( അതെ നമ്മുടെ പെണ്‍കുട്ടികളെ ജാതകവശാല്‍ ശരിപ്പെടുതുന്ന ആ ദുഷ്ടന്‍ ..!! ഹ ഹ ! ചൊവ്വയോ ദുഷ്ടന്‍ അതോ നമ്മളോ ...പറയൂ ) അടുത്തായി പുള്ളി എത്തിയിരിക്കുകയാണ് ..

ചൊവ്വ ഗ്രഹത്തെ ആകാശത്തില്‍ നമുക്ക് എളുപ്പം തിരിച്ചറിയാം .( ചിത്രം നോക്കുക ) . ഇന്ന് ചന്ദ്രന്റെ തൊട്ടടുത്തായി ദുഷ്ടന്‍ കാണപ്പെടും .. പുള്ളിക്കാകട്ടെ ആകെ ചുവന്നു തടിച്ചു വല്ലാതെ ചുവപ്പ് നിറമാണ് . ചുവന്ന ഗ്രഹം ഇതാണ് എന്നാ ക്വിസ് ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ചാടി എണീറ്റ്‌ പറയുന്ന ഉത്തരമാണ് ചൊവ്വ .

ചൊവ്വ , ശുക്രന്‍ , വ്യാഴം എന്നീ ഗ്രഹങ്ങള്‍ ,വൈകുന്നേരങ്ങളിലെ തെളിഞ്ഞാ ആകാശത്ത് (സുമാര്‍ എട്ടു മണിക്ക് ശേഷം ) മനോഹരമായി തെളിഞ്ഞു കാണപ്പെടും ..മാര്‍ച്ചിലെ രാത്രികളെ സുന്ദരിയാക്കുന്ന ഈ കാഴ്ച കാണാന്‍ മറക്കരുതേ .. തെളിഞ്ഞ , പൊടിയില്ലാത്ത ആകാശതിനായി കാത്തിരിക്കുക ..

ഒരു കാര്യം കൂടി , ചന്ദ്രേട്ടന്‍ ഓരോ ദിവസവും വലിയ സ്പീഡില്‍ കിഴക്കോട്ടു മാറുമ്പോള്‍ , അത്രക്കും വേഗത്തില്‍ അല്ലെങ്കിലും ശുക്രനും അല്പമായി കിഴക്കോട്ടു (ഭൂമിയെ അപേക്ഷിച്ച് സൌരയൂഥത്തിലെ സ്ഥാന വിന്യാസങ്ങളില്‍ ) നീങ്ങുന്നുണ്ട് . ഇതിനു കാരണം ഭൂമി ശക്രന്‍ എന്നിവ സൂര്യന് ചുറ്റും വിവിധ അകലങ്ങളില്‍ ആയി വിവിധ വേഗതയില്‍ സൂര്യനെ ചുറ്റുന്നു എന്നതാണ് . അതായത് ഭൂമി , ശുക്രന്‍, സൂര്യന്‍ എന്നിവ ഒരു ത്രികോണത്തിലെ മൂന്ന് ബിന്ദുക്കള്‍ ആണെങ്കില്‍ , ഇപ്പോള്‍ ഭൂമിയുടെ സ്ഥാനം മുന്‍ മാസങ്ങളിലെതിനെ അപേക്ഷിച്ച് സൂര്യന്‍ - ശുക്രന്‍ രേഖയുടെ ലംബമായി (പെര്‍പെണ്ടിക്കുലര്‍ ) ആയി വരുന്നു എന്നത് കൊണ്ടാണ് . (ചിത്രം താഴെ )



അതെ പോലെ , വ്യാഴം ആകട്ടെ ഓരോ ദിവസവും അല്പം നേരത്തെ ആണ് ഉദിച്ചു കൊണ്ടിരിക്കുന്നത് , അതായത് ആപേക്ഷികമായി ഭൂമിയെ അപേക്ഷിച്ച് സൂര്യനും വ്യാഴവും -ഒരേ ദിശയിലേക്കു അടുത്ത് കൊടുത്തു കൊണ്ടിരിക്കുകയാണ് എന്നര്‍ത്ഥം (ചിത്രം നോക്കുക )



Have a great time and Happy sky watching..! You will pick a few artificial satellites too , if you keep your eyes at around the constellation of Orion and nearby at around 7-7:30 Pm!

---------------------------------------------------------------------------------
-------------------------------------
Note: All contents and most of the pictures of these articles are the original creations of its author identified with screen name Vasu or Chethuvasu and is not copy righted or not intended to be copy protected as the author firmly believe that the knowledge is essentially belongs to and owned by the entire mankind and not by individuals. Hence the author is of the firm conviction that any attempts by individuals to hedge and hoard information and knowledge is a crime against humanity and pettiness at its heights. In fact this blog itself is an attempt to spread and propagate as much knowledge and information as the author can using the reach of the internet beyond bricks and mortar demarcated class rooms

The readers are free to copy the content ,modify and publish it in their capacity and responsibility if the intent is genuine and is towards promoting science and progressive thoughts .

Most of the pictures and diagrams at this site that carry the creator's name - Vasu- on it,indicate that they are the original creations of Vasu and hence may be freely copied and used by readers. However those pictures where creator's name is not present are not supposed to be copied or distributed.

- Vasu